6.10.09

കുടകള്‍ സാക്ഷി ....

22.9.09

പുടവ ചുറ്റിയ പുഴ ....

പുഴയോരഴകുള്ള പെണ്ണ് ......നേത്രാവതി പുഴയോരഴകുള്ള പെണ്ണ് ...

21.9.09

ഈദ്‌ മുബാറക്ക്‌ ...

13.9.09

കടപ്പാട്‌......


ഇരുട്ടായിരുന്നു, ഇന്നലെ വരെ............കാത്തിരിപ്പിനൊടുവില്‍, കരിന്തിരി കത്തി അണയാന്‍ പോകുന്ന കല്‍വിളക്കിലേക്ക് നിങ്ങള്‍ പകര്‍ത്തിയ എണ്ണ ഒരല്പം വെളിച്ചം സമ്മാനിച്ചു, ആ വിളക്കിലേക്ക് തന്നെ കണ്ണും നട്ടിരിക്കുന്നവര്‍ക്ക് തെല്ലാശ്വാസവും!! ശ്രീ എന്ന് തുടങ്ങുന്ന താങ്കളുടെ പേരിനു ഇത്ര വലിയ അര്‍ത്ഥം ഉണ്ടെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി ശ്രീലാല്‍.....ഒരായിരം നന്ദി......
ചുവന്ന ബോര്‍ഡുള്ള ശീതീകരിച്ച മുറിക്കുമുന്നില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദൈന്യതയാര്‍ന്ന മൂന്നു മുഖങ്ങള്‍ എത്ര മായ്ച്ചാലും മായുന്നില്ല അനിയാ, അവര്‍ എനിക്കര്‍പ്പിച്ച തൊഴുകൈകള്‍ താങ്കള്‍ക്കുള്ളതായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ സമര്‍പ്പണം ......
ശ്രീലാല്‍ ...... ഇനിയും ഇത്തരം തിരികളെ കാറ്റെടുക്കാതെ കാക്കാം...

4.9.09

മേളക്കാഴ്ച!!

മേളപ്പെരുമയുടെ മേല്‍ക്കാഴ്ച !

22.6.09

ഓര്‍മ്മകള്‍ മരിക്കുന്നില്ല

ആകാശം മുട്ടുന്ന തീഷ്ണ പ്രണയത്തിന്റെ ഓര്‍മകളും പേറി

17.6.09

തീരം തേടുന്നവര്‍

യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല, ‍ തീരമണയുമ്പോള്‍ വീണ്ടും പുതിയ യാത്ര തുടങ്ങുകയായി!!

5.6.09

തിരികെ യാത്ര

മൂവന്തി വെട്ടത്തില്‍ കണ്ണാടി നോക്കുന്ന മഴമേഘങ്ങള്‍ക്ക് മീതെ നഖക്ഷതങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടൊരു മടക്കയാത്ര !!

31.5.09

ഉള്‍ക്കാഴ്ച !!


ഒരു തെയ്യത്തിനുള്ളിലൂടെ മറ്റൊരു തെയ്യത്തെ കണ്ടപ്പോള്‍ !!

26.5.09

പുലിജന്‍മം!!

ഒരു പുലിയുടെ പിറവി ഇങ്ങനെ !!

23.5.09

പുഴ വരച്ചത് .

ബ്ലാക്ക്‌ & വൈറ്റ് .......കൂട്ടിന് ഒരല്പം കളറും !!

18.5.09

കാറ്റാടിത്തണലത്ത്.


ഒരു കടല്‍ക്കാഴ്ച

14.5.09

തനിച്ചാകുമ്പോള്‍ ......

Loneliness!!

തനിച്ചാകുമ്പോള്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കുക ഏകാന്തത ആയിരിക്കും !!

12.5.09

തിര നോട്ടം!!

തിരനോട്ടം -- വെയിലേറ്റും വെയിലേല്‍ക്കാതെയും !!

10.5.09

ഒരാള്‍ മാത്രം !

പച്ചത്തുരുത്തുകള്‍ തേടിയുള്ള യാത്രയില്‍ അവശേഷിച്ചത്‌ ഒരാള്‍ മാത്രം!!

7.5.09

ഇരയെ കാക്കുന്നവന്റെ ഏകാന്തത !!

വൈകുന്നേരങ്ങള്‍ എല്ലായ്പോഴും കൂട്ടിക്കിഴിക്കലുകളുടേതാണ് ,ചിലപ്പോഴൊക്കെ നഷ്ടങ്ങളുടെ ഇഴ ചേര്‍ക്കലും !! ഇടവേളകളില്‍ പെട്ടിക്കുള്ളിലെ തണുപ്പിനോട് വയറു ചേര്‍ത്ത് വച്ച് ഉള്ളിലെ തീയകറ്റാന്‍ ഒരു വിഫല ശ്രമം .

5.5.09

ഇടം നഷ്ടമാകുന്നവര്‍ !

അടിവേരുകള്‍ ഇപ്പോഴും കടുത്ത സമ്മര്‍ദത്തിലാണ്‌ ! ആരും വിഷമിക്കരുത്‌ എന്നുള്ളതുകൊണ്ട് വെളുക്കെ ചിരിക്കുന്നു എന്ന് മാത്രം !!

4.5.09

മഴക്കാഴ്ച!!

മഴ സമ്മാനിച്ച നിഴലിനെ സഹയാത്രികരാക്കി ഒരു ചെറുയാത്ര!!

2.5.09

നാല് ജന്മങ്ങള്‍ .

  • മൂന്നു മൃഗങ്ങളും കൂട്ടിന് ഒരു ബലിക്കാക്കയും !!

30.4.09

കറുത്ത പക്ഷത്തിലെ പാട്ട് !!

ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്കായി ഒരു ഗാനം !

28.4.09

ഒരു ഞായറാഴ്ചയുടെ അന്ത്യം !!

ഇങ്ങനെ ആയിരുന്നു !!!

27.4.09

ജലച്ചായം......

ബരംബിന്റെ മീത്തന്ന് തായലേക്ക് നോക്കീറ്റാമ്പോ കണ്ടത് , ഏട്ടത്തി ഇംഗ്ലീശില് വാട്ടര്‍ കളറ് ന്നോ മറ്റോ പറയ്വാരിക്കും !!!

21.4.09

പകല്‍ മായുമ്പോള്‍ ...

നഷ്ടങ്ങളുടെ പട്ടികയില്‍ ഒരു ദിനം കൂടി ........ഇനിയൊരു ഉദയത്തിനുള്ള സാധ്യത വിരളമാകുന്നത് കൊണ്ടായിരിക്കാം സായാഹ്നത്തിന് തീഷ്ണത ഏറുന്നത് !!!

17.4.09

സംവാദം!!


അതും സൂര്യനോട്‌ !!!!

9.4.09

ആള്‍ ദൈവങ്ങള്‍ !!

"കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളില്‍
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ"

3.4.09

നഷ്ടപ്രണയത്തിന്റെ ബാക്കി .

കടലിന്‍റെ തകര്‍ന്നുപോയ പ്രണയ സങ്കല്പങ്ങളുടെ നീക്കിയിരിപ്പ് !!
തിരകള്‍ തീരത്തോട്‌ പറഞ്ഞ പരിഭവങ്ങളുടെ ബാക്കി...

2.4.09

തേവര്‍ കാത്തിരിക്കുകയാണ്


തിരുമേനിയുടെ വരവിനായി......

1.4.09

സാരഥി പിന്നിലാണ് ...

സഹയാത്രികര്‍ മുന്നിലും .....

30.3.09

മുമ്പേ നടക്കുന്നവര്‍.....


സൂര്യനെ മറയാക്കി ഭൂമിക്കു മീതേ ,
പിന്നെ ദൈവമെന്നുറപ്പിച്ചു കല്ലിന്നു ചുറ്റിലും !

29.3.09

താന്‍ പാതി, ദൈവം പാതി !!

അസുരതാളം മുറുകുന്നതിനു മുന്‍പേ.....

26.3.09

നിര്‍വികാരത

നിര്‍വികാരത എന്ന പദത്തിന് ഇങ്ങനെയും ഒരു അര്‍ത്ഥമുണ്ട് !!

24.3.09

ഒരു പുകയ്ക്ക്‌ പിന്നില്‍ .......

ഒരു പുകയ്ക്ക്‌ പിന്നില്‍ -- അനേകം കുടം വെള്ളം !!! പിന്നെ ഏറെ മനുഷ്യപ്രയത്നവും !!
[കാഴ്ച-ബേക്കലിനടുത്തുള്ള പുകയില പാടത്തുനിന്നും]

23.3.09

യാത്രാമൊഴി !!

പിന്‍വിളി സമ്മാനിച്ച വിഷാദത്തോടെ സൂര്യന്‍ യാത്രയായി ..........
വീണ്ടും ഒരു ഉദയത്തില്‍ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചുകൊണ്ട് !

21.3.09

ആര്‍ട്ട് ഓഫ് ലിവിംഗ് !!

കാശുവാങ്ങിയിട്ട് , ജീവിക്കാന്‍ പഠിപ്പിക്കുന്നു താടിയുള്ള ചിരിക്കുന്ന ചിലര്‍ !!
കാശുണ്ടാക്കാനായി ഇങ്ങനെയും ജീവിക്കുന്നു ചിലര്‍ !!
ജീവിതം എന്ന പൊള്ളുന്ന യാഥാര്‍ത്ധ്യങ്ങളോട് മുഖം തിരിഞ്ഞു നില്ക്കുന്ന വര്‍ത്തമാന മനുഷ്യന്റെ മറ്റൊരു മുഖം !!
[കണ്ടെത്തിയത് പെരുമ്പാവൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ]

20.3.09

എണി... എണീ...

അല്ല മോനേ,എണീക്കിന്നില്ലേ, പണിക്കൊന്നും പോണ്ടേ ? എണി... എണി....എണി....

19.3.09

കഥ പറയുമ്പോള്‍....


16.3.09

ലാസ്റ്റ് ബസ്സ് !

അങ്ങനെ ലാസ്റ്റ് ബസ്സും പോയി .......!!!!!ലാസ്റ്റ് ബസ്സ് പോയാല്‍ പിന്നെ ബസ് ഉണ്ടാകുമോ? കാത്തിരുന്നു നോക്കാം ..........

14.3.09

മാഹി .........


>ഗുണനിലവാരം ഇതിലടക്കം.....[വിലക്കുറവാണെങ്കിലും ഗുണത്തില്‍ കുറവില്ലെന്ന് തോന്നുന്നു !!]

5.2.09

ബയ്യപ്പര്‍ത്തെ "ചായ്പ്പ്"


സാമ്പത്തിക മാന്ദ്യം മൂലം അനേകം പേര്‍‍ "പുറത്തായി",അതുകൊണ്ട് എല്ലാ വന്‍കിട കമ്പനികളും ഇനിമുതല്‍ പുറത്തായവര്‍ക്ക് കിടക്കാനും വിശ്രമിക്കാനും വേണ്ടി അടുക്കളയോട് ചേര്‍ന്ന് ഒരു "ചായ്പ്പ്" കൂടി ഉണ്ടാക്കേണ്ടി വരും !!
"തീണ്ടാരി ആയാല്‍പിന്നെ വീട്ടിലുള്ളവരുമായി സമ്പര്‍ക്കം പാടില്ലെന്ന് പഴയ നിയമം"
''കമ്പനിയില്‍ നിന്നു പുറത്താക്കിയാല്‍ ചെയറില്‍ പാടില്ലെന്ന് പുതിയ നിയമം"
*ബയ്യപ്പര്‍ത്തെ--പിന്നാമ്പുറത്തെ

കലവറ

ജാലകം chintha.com

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP