18.11.08

ആര്‍ക്കും വേണ്ടാത്തവര്‍.....

പ്രായം കൂടിപ്പോയതുകൊണ്ടായിരിക്കാം.....ആരും വരാറുമില്ല, കാണാറുമില്ല......പണ്ടൊക്കെ ആണെങ്കില്‍ ഒന്നങ്ങോട്ടു പോയി കാണാമായിരുന്നു...ഇന്നതിനുള്ള ത്രാണിയുമില്ല...

17.11.08

മുകുന്ദാ മുകുന്ദാ.......


മയ്യഴിക്കാരനല്ല ഞാന്‍ ........''പച്ചക്കുതിര'' ഞാന്‍ കണ്ടിട്ട് പോലുമില്ല!!
പക്ഷെ എല്ലാം അറിയുന്നു ഞാന്‍----ഒരു പാവം ദ്വാരകാ ജാതന്‍ !

14.11.08

ദീപാവലി കഴിഞ്ഞു!


അങ്ങനെ ദീപാവലിയും കഴിഞ്ഞു......ഇപ്പോഴുള്ള ജോലി പോയില്ലെങ്കില്‍ ഇനി ബോണസ്സിനു വേണ്ടി നീണ്ട ഒരു വര്‍ഷം കാത്തിരിക്കണം!!!

4.11.08

പ്രഭാത കര്‍മ്മം...


പ്രധാന വാര്‍ത്ത നാളെയും ഉണ്ടാകും,പക്ഷെ സമ്മാനക്കൂപ്പണ്‍........നിരന്നു നില്ക്കുന്ന കളങ്ങള്‍ എല്ലാം നിറഞ്ഞാല്‍ ഇറങ്ങിയ പടി പത്രം ഓഫീസില്‍ പോയി സമ്മാനം വാങ്ങാമല്ലോ............ഇന്ത്യയില്‍ മലയാളിക്കു മാത്രം സ്വന്തമായ ഒരു വസ്തു... ....പത്രം വാങ്ങുമ്പോള്‍ സാരി,മാല,കമ്മല്‍........
ആനന്ദ ലബ്ദിക്ക് ഇനിയെന്ദു വേണം?

3.11.08

ഭക്തിയുടെ വഴിയിലൂടെ .....


തൂണിലും തുരുമ്പിലും ......ഇപ്പോളിതാ റോഡിലും ദൈവം!!!!!!കൂടെ പ്രസാദവും ഉണ്ട്........മൂന്നു ചക്രത്തിലാണെന്നു മാത്രം !!!

23.10.08

എന്‍റെ പൈതങ്ങളേ.....

നീണ്ട ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും വരവായി ഒരു തെയ്യക്കാലം.തുലാം പത്തുമുതല്‍ മലബാറിലെ കാവുകളും കഴകങ്ങളും തറവാടുകളും'' എന്‍റെ പൈതങ്ങളേ'' എന്ന വിളിയാല്‍ മുഖരിതമാകും. ചില കോഴികള്‍, വളര്‍ത്തപ്പെടുന്നവരുടെ നന്മക്കായി ബലി കൊടുക്കപ്പെടും!!!

28.9.08

അതൊക്കെ ഒരു കാലം !!

ആ പിന്നില്‍ കാണുന്ന അമ്പലമില്ലേ,അതിന്റെ വലതുവശത്തുകൂടി രണ്ടടി നടന്നാല്‍ ഒരു ചെറിയ ആരയാല്‍ മരമുണ്ട്,അതിന്റെ തെക്കു ഭാഗത്ത് കാണുന്ന ചെങ്കല്ല് കൊണ്ടു കെട്ടിയ തേക്കാത്ത വീടാണ് എന്റെത് !!പണ്ടൊക്കെ ഈ അമ്പലത്തിലെ ഉല്‍സവം എന്നത് മൂത്തമ്മയുടെ മക്കള്‍ക്ക്‌ ഞങ്ങള്‍ക്കൊപ്പം തിമിര്‍ക്കാനുള്ള അവസരമായിരുന്നു !!ഇന്നിപ്പോ...........അല്ലെങ്കില്‍ തന്നെ ഇനി അതൊക്കെ പറഞ്തിട്ടെന്ത് കാര്യം

26.9.08

പുകയുന്ന ജന്മം !!

അന്‍ബുമണി സാര്‍ കാണില്ല എന്ന വിശ്വാസത്തോടെ.......

25.9.08

ദൈവത്തിന്റെ പിന്നില്‍ .....


വന്‍മുടി താങ്ങുന്ന തെയ്യത്തിന്റെ പിന്നില്‍ ഒരു കൈത്താങ്ങായി ഈയുള്ളവനും!! തെയ്യത്തിനു ദക്ഷിണയും കൊടുത്ത് മഞ്ഞക്കുറി വാങ്ങുന്ന ഭക്തരുണ്ടോ അറിയുന്നു യഥാര്‍ത്ഥ ശക്തി എനിക്കാണെന്ന്!!

23.9.08

എന്റെ കുട്ടിക്കാലം ..


എന്റെ കുട്ടിക്കാലം ഭയങ്കര കളര്‍ഫുള്‍ ആയിരുന്നു!!!!!!!!
ഒരു ഡ്രസ്സ് മാത്രം ഉണ്ടായിരുന്നത് കൊണ്ട് മുഷിയും എന്ന വിഷമം ഉണ്ടായിരുന്നില്ല!
ചെരുപ്പില്ലാതെ സ്‌കൂളില്‍ പോയിരുന്നതുകൊണ്ട് മഴവെള്ളത്തില്‍ കളിയ്ക്കാന്‍ നല്ല രസം ആയിരുന്നു...
ഇടയ്ക്കൊക്കെ കൊച്ചുകാലുകളില്‍ മുള്ളുകൊള്ളുമ്പോള്‍ അതും ഭയങ്കര സുഖം തന്നെ ആയിരുന്നു !!
പൊട്ടിയ സ്ലേറ്റായിരുന്നത് കൊണ്ട് കൈകാര്യം ചെയ്യാന്‍ ഭയങ്കര എളുപ്പമായിരുന്നു !
ഇതിനൊക്കെ പുറമെ സമയത്തിന് ഫീസു കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് ക്ലാസ്സിനകത്തുള്ള സുഹൃത്തുക്കളെക്കാള്‍ എന്റെ സുഹൃദ് ബന്ധങ്ങല്‍ ഏറെയും ക്ലാസിനു പുറത്തുള്ള കിളികളും മറ്റു പലരും ആയിരുന്നു!അതും ഗുണമായി ..എന്തെന്നാല്‍ അന്നൊക്കെ എന്റെ പ്രായക്കാരില്‍ എനിക്ക് മാത്രമെ ഉച്ചകഞ്ഞിക്കുള്ള ചെറുപയര്‍ പുഴുക്കില്‍ വെള്ളം എത്രവേണം ഉപ്പെത്ര വേണം എന്നൊക്കെ അറിയാമായിരുന്നുള്ളു ........കുട്ടിക്കാലം കളര്‍ഫുള്‍ ആകാന്‍ ഇതില്‍പ്പരം മറ്റെന്തു വേണം ?
കാലിനും കൈകള്‍ക്കും ഒരല്പം നീളം കൂടി എന്നതൊഴിച്ചാല്‍ ഇന്നും ജീവിതം ''കളര്‍ഫുള്‍'' തന്നെ!!അരപ്പട്ടിണിയും മുഴുപ്പട്ടിണിയും പങ്കിടാന്‍ നല്ലൊരു മറുപാതിയും കൂടെ ഉണ്ടെന്നു മാത്രം !!

22.9.08

അക്കരക്ക്‌......


ഒരു വിസ തരപ്പെടുത്തിതരാന്‍ ''കാസര്‍ഗോടന്‍ എംബസി'' യോട് പറഞ്ഞിരുന്നു .അവരും കൂടി കയ്യൊഴിഞ്ഞ സ്ഥിതിക്ക് ............ഇനി മുണ്ട് മടക്കികുത്തി നടന്നു നോക്കാം....ചിലപ്പോള്‍ ഗള്‍ഫില്‍ എത്തുമായിരിക്കും !!

20.9.08

ഈലെന്നെ ലേശം നടന്നാ മതി ...


നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കേള്‍ക്കുനത് ഇതായിരുന്നു .....ഇത്രേടം വരെ എത്തിയപ്പോളാണ് മനസ്സിലായത് എനിക്ക് വഴി തെറ്റിയെന്ന്! ഇനി കവുങ്ങിന്‍ തോട്ടവും ചെറിയ ഒരു നീര്‍ച്ചാലും പിന്നെ ഒരു കുന്നും കഴിയണമത്രേ മൂപ്പര്ടെ വീട്ടിലെത്താന്‍ !!!കോയക്കാന്റെ ഒറ്റമുറി പീടികയുടെ പിന്നിലൂടെയുള്ള വഴി പണ്ടും എനിക്കിഷ്ടമായിരുന്നില്ല ,മറ്റൊന്നുമല്ല...... നിലത്തുവീണ് ആര്‍ക്കും വേണ്ടാതെ ഈച്ചയാര്‍ക്കുന്ന പുഴുത്ത ചക്ക പഴങ്ങള്ക്ക് ഇടയിലൂടെ നടന്നാല്‍ മാത്രമെ പണ്ടു കാലത്ത് ഗോപാലേട്ടന്റെ വീട്ടിലെത്താറുള്ളൂ! അന്നൊക്കെ ആ ഒറ്റ ഇടവഴി മാത്രമെ ഉള്ളുതാനും ...ഇന്നിപ്പോ അതല്ലല്ലോ ,അതുകൊണ്ടുതന്നെ ആ വഴി കരുതികൂട്ടി ഒഴിവാക്കിയാണ് ഇതിലെ വന്നത് ....എന്നിട്ടും തെറ്റി.......

വായിക്കുക.....വളരുക !!!!


ഇനി വളരാന്‍ എന്തായാലും സാധ്യതയില്ല .....ചിലപ്പോള്‍ വളയുമായിരിക്കും !!അല്ലെങ്കില്‍ ചിലപ്പോള്‍ വരളും!

15.9.08

മഴ ഇല്ലായിരുന്നെങ്കില്‍..

അടുത്ത വര്‍ഷം എനിക്കും ഒരു പെണ്ണ് കെട്ടാമായിരുന്നു!!!!!
(മഴ വരാനായി തവളക്കല്യാണം നടത്തിയ പത്രവാര്‍ത്ത കണ്ട തവള അടുത്ത വര്‍ഷത്തെ ഊഴം തനിക്ക് കിട്ടുമെന്ന പ്രതീക്ഷയില്‍ .........)
കമ്പ്യൂട്ടര്‍ യുഗത്തില്‍ ജീവിക്കുന്ന ഇന്ത്യന്‍ മന്ദബുദ്ധികളെ നോക്കി തവളകള്‍ പോലും ചിരിക്കുന്നുണ്ടാകും!!! .....ഹാ കഷ്ടം

9.9.08

കോട്ട കാക്കാന്‍ വിധിക്കപ്പെട്ടവന്‍

വെടിയുണ്ടകള്‍ പാഞ്ഞ വഴിയില്‍ കുടയും പിടിച്ച് ആകാശത്തേക്ക് മാത്രം വെടി പൊട്ടിക്കുന്നവന്‍ !!

8.9.08

ആഗസ്ത് 15നു മുന്‍പ് !!



സ്വതന്ത്രനാക്കപ്പെട്ട ശേഷമാണ് മനസ്സിലായത് ചൂഷണം ചെയ്യപ്പെടുകയാണെന്ന്!!!

യാത്രകള്‍ തുടങ്ങുന്നിടം .......അവസാനിക്കുന്നതും ..



യാത്ര ചെയ്യുന്നവന്‍ വെറും ജലകണം!!

ഭൂതം ,ഭാവി,വര്‍ത്തമാനം.......


ഇരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌ .....കൂട്ടത്തില്‍ ഇര കിട്ടാത്ത കിളിയും !!

ഞാന്‍ എന്നത്!



ഇത്ര മാത്രം .....

കലവറ

ജാലകം chintha.com

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP