എന്റെ കുട്ടിക്കാലം ..
എന്റെ കുട്ടിക്കാലം ഭയങ്കര കളര്‍ഫുള്‍ ആയിരുന്നു!!!!!!!!
ഒരു ഡ്രസ്സ് മാത്രം ഉണ്ടായിരുന്നത് കൊണ്ട് മുഷിയും എന്ന വിഷമം ഉണ്ടായിരുന്നില്ല!
ചെരുപ്പില്ലാതെ സ്‌കൂളില്‍ പോയിരുന്നതുകൊണ്ട് മഴവെള്ളത്തില്‍ കളിയ്ക്കാന്‍ നല്ല രസം ആയിരുന്നു...
ഇടയ്ക്കൊക്കെ കൊച്ചുകാലുകളില്‍ മുള്ളുകൊള്ളുമ്പോള്‍ അതും ഭയങ്കര സുഖം തന്നെ ആയിരുന്നു !!
പൊട്ടിയ സ്ലേറ്റായിരുന്നത് കൊണ്ട് കൈകാര്യം ചെയ്യാന്‍ ഭയങ്കര എളുപ്പമായിരുന്നു !
ഇതിനൊക്കെ പുറമെ സമയത്തിന് ഫീസു കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് ക്ലാസ്സിനകത്തുള്ള സുഹൃത്തുക്കളെക്കാള്‍ എന്റെ സുഹൃദ് ബന്ധങ്ങല്‍ ഏറെയും ക്ലാസിനു പുറത്തുള്ള കിളികളും മറ്റു പലരും ആയിരുന്നു!അതും ഗുണമായി ..എന്തെന്നാല്‍ അന്നൊക്കെ എന്റെ പ്രായക്കാരില്‍ എനിക്ക് മാത്രമെ ഉച്ചകഞ്ഞിക്കുള്ള ചെറുപയര്‍ പുഴുക്കില്‍ വെള്ളം എത്രവേണം ഉപ്പെത്ര വേണം എന്നൊക്കെ അറിയാമായിരുന്നുള്ളു ........കുട്ടിക്കാലം കളര്‍ഫുള്‍ ആകാന്‍ ഇതില്‍പ്പരം മറ്റെന്തു വേണം ?
കാലിനും കൈകള്‍ക്കും ഒരല്പം നീളം കൂടി എന്നതൊഴിച്ചാല്‍ ഇന്നും ജീവിതം ''കളര്‍ഫുള്‍'' തന്നെ!!അരപ്പട്ടിണിയും മുഴുപ്പട്ടിണിയും പങ്കിടാന്‍ നല്ലൊരു മറുപാതിയും കൂടെ ഉണ്ടെന്നു മാത്രം !!
6 comments:
അരപ്പട്ടിണിയും മുഴുപ്പട്ടിണിയും പങ്കിടാന്‍ നല്ലൊരു മറുപാതിയും കൂടെ ഉള്ളതു തന്നെ എത്ര നല്ല കാര്യമാ....
എന്തായാലും ബാല്യത്തെക്കുറിച്ച് വായിച്ചപ്പോള്‍ നേരിയ വിഷമം തോന്നി...
മറിച്ചൊന്ന് ചിന്തിച്ചാല്‍...നൂഡിത്സും കഴിച്ച് പോക്കറ്റില്‍ മൊബൈല്‍ ഫോണും കാലില്‍ ഷൂസും കഴുത്തില്‍ ടൈയും കുരുക്കി സ്കൂള്‍ ബസ്സില്‍ പോകുന്ന ഇന്നത്തെ ബാല്യത്തേക്കാള്‍ എത്രമനോഹരമായിരുന്നു അക്കാലം.
അരപ്പട്ടിണിയും മുഴുപ്പട്ടിണിയും... ഇക്കാലത്തും ? നേരാണോ സുഹൃത്തേ ?
ശക്തമായ ഒരു ബാല്യമുള്ളതിനാൽ തളരാതെ പിടിച്ച് നിൽക്കാൻ ആകും. ഇന്ന് വളർന്ന് വരുന്ന കുട്ടികൾക്ക് അതിനുള്ള കരുത്ത് കുറവാണ്...
വിഷമായല്ലോ ? :( :(
തീയില്‍ കുരുത്തതു വെയിലത്തു വാടില്ല, എന്നൊക്കെ പൊള്ളയായി പറഞ്ഞു പോകാം.
അനുഭവിച്ചവര്‍ക്കറിയാം. ബാല്യം നഷ്ടപ്പെടുന്നവരുടെ ജീവിതം പൊട്ടിയ പട്ടം പോലെയാണു്. രക്ഷപ്പെടുന്നത് കാറ്റിനെ ആശ്രയിച്ചിരിക്കും.
എനിക്കിതൊന്നും മനസ്സിലാക്കാന്‍ പ്രയാസമുള്ളതായി തോന്നിയില്ല. കേട്ടോ.
കള്ര്‍ഫുള്‍ ആയ ഒരു ജീവിതം ഉണ്ടായിരുന്നതിനാലാവാം.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ