ഈലെന്നെ ലേശം നടന്നാ മതി ...
നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കേള്‍ക്കുനത് ഇതായിരുന്നു .....ഇത്രേടം വരെ എത്തിയപ്പോളാണ് മനസ്സിലായത് എനിക്ക് വഴി തെറ്റിയെന്ന്! ഇനി കവുങ്ങിന്‍ തോട്ടവും ചെറിയ ഒരു നീര്‍ച്ചാലും പിന്നെ ഒരു കുന്നും കഴിയണമത്രേ മൂപ്പര്ടെ വീട്ടിലെത്താന്‍ !!!കോയക്കാന്റെ ഒറ്റമുറി പീടികയുടെ പിന്നിലൂടെയുള്ള വഴി പണ്ടും എനിക്കിഷ്ടമായിരുന്നില്ല ,മറ്റൊന്നുമല്ല...... നിലത്തുവീണ് ആര്‍ക്കും വേണ്ടാതെ ഈച്ചയാര്‍ക്കുന്ന പുഴുത്ത ചക്ക പഴങ്ങള്ക്ക് ഇടയിലൂടെ നടന്നാല്‍ മാത്രമെ പണ്ടു കാലത്ത് ഗോപാലേട്ടന്റെ വീട്ടിലെത്താറുള്ളൂ! അന്നൊക്കെ ആ ഒറ്റ ഇടവഴി മാത്രമെ ഉള്ളുതാനും ...ഇന്നിപ്പോ അതല്ലല്ലോ ,അതുകൊണ്ടുതന്നെ ആ വഴി കരുതികൂട്ടി ഒഴിവാക്കിയാണ് ഇതിലെ വന്നത് ....എന്നിട്ടും തെറ്റി.......
2 comments:
ചിത്രം മനോഹരം.
:)
kaanaan alppam vaikippoyi !!
mesmerizing !!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ