ബാല്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബാല്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
16.2.11
28.9.08
അതൊക്കെ ഒരു കാലം !!
ആ പിന്നില്‍ കാണുന്ന അമ്പലമില്ലേ,അതിന്റെ വലതുവശത്തുകൂടി രണ്ടടി നടന്നാല്‍ ഒരു ചെറിയ ആരയാല്‍ മരമുണ്ട്,അതിന്റെ തെക്കു ഭാഗത്ത് കാണുന്ന ചെങ്കല്ല് കൊണ്ടു കെട്ടിയ തേക്കാത്ത വീടാണ് എന്റെത് !!പണ്ടൊക്കെ ഈ അമ്പലത്തിലെ ഉല്‍സവം എന്നത് മൂത്തമ്മയുടെ മക്കള്‍ക്ക് ഞങ്ങള്‍ക്കൊപ്പം തിമിര്‍ക്കാനുള്ള അവസരമായിരുന്നു !!ഇന്നിപ്പോ...........അല്ലെങ്കില്‍ തന്നെ ഇനി അതൊക്കെ പറഞ്തിട്ടെന്ത് കാര്യം
Posted by അശ്വതി233 2 comments
23.9.08
എന്റെ കുട്ടിക്കാലം ..
എന്റെ കുട്ടിക്കാലം ഭയങ്കര കളര്‍ഫുള്‍ ആയിരുന്നു!!!!!!!!
ഒരു ഡ്രസ്സ് മാത്രം ഉണ്ടായിരുന്നത് കൊണ്ട് മുഷിയും എന്ന വിഷമം ഉണ്ടായിരുന്നില്ല!
ചെരുപ്പില്ലാതെ സ്‌കൂളില്‍ പോയിരുന്നതുകൊണ്ട് മഴവെള്ളത്തില്‍ കളിയ്ക്കാന്‍ നല്ല രസം ആയിരുന്നു...
ഇടയ്ക്കൊക്കെ കൊച്ചുകാലുകളില്‍ മുള്ളുകൊള്ളുമ്പോള്‍ അതും ഭയങ്കര സുഖം തന്നെ ആയിരുന്നു !!
പൊട്ടിയ സ്ലേറ്റായിരുന്നത് കൊണ്ട് കൈകാര്യം ചെയ്യാന്‍ ഭയങ്കര എളുപ്പമായിരുന്നു !
ഇതിനൊക്കെ പുറമെ സമയത്തിന് ഫീസു കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് ക്ലാസ്സിനകത്തുള്ള സുഹൃത്തുക്കളെക്കാള്‍ എന്റെ സുഹൃദ് ബന്ധങ്ങല്‍ ഏറെയും ക്ലാസിനു പുറത്തുള്ള കിളികളും മറ്റു പലരും ആയിരുന്നു!അതും ഗുണമായി ..എന്തെന്നാല്‍ അന്നൊക്കെ എന്റെ പ്രായക്കാരില്‍ എനിക്ക് മാത്രമെ ഉച്ചകഞ്ഞിക്കുള്ള ചെറുപയര്‍ പുഴുക്കില്‍ വെള്ളം എത്രവേണം ഉപ്പെത്ര വേണം എന്നൊക്കെ അറിയാമായിരുന്നുള്ളു ........കുട്ടിക്കാലം കളര്‍ഫുള്‍ ആകാന്‍ ഇതില്‍പ്പരം മറ്റെന്തു വേണം ?
കാലിനും കൈകള്‍ക്കും ഒരല്പം നീളം കൂടി എന്നതൊഴിച്ചാല്‍ ഇന്നും ജീവിതം ''കളര്‍ഫുള്‍'' തന്നെ!!അരപ്പട്ടിണിയും മുഴുപ്പട്ടിണിയും പങ്കിടാന്‍ നല്ലൊരു മറുപാതിയും കൂടെ ഉണ്ടെന്നു മാത്രം !!
Posted by അശ്വതി233 6 comments
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




