മഴ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഴ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
1.9.11
19.7.10
30.6.10
21.6.10
16.6.10
14.6.10
24.3.10
23.5.09
4.5.09
23.9.08
എന്റെ കുട്ടിക്കാലം ..
എന്റെ കുട്ടിക്കാലം ഭയങ്കര കളര്‍ഫുള്‍ ആയിരുന്നു!!!!!!!!
ഒരു ഡ്രസ്സ് മാത്രം ഉണ്ടായിരുന്നത് കൊണ്ട് മുഷിയും എന്ന വിഷമം ഉണ്ടായിരുന്നില്ല!
ചെരുപ്പില്ലാതെ സ്‌കൂളില്‍ പോയിരുന്നതുകൊണ്ട് മഴവെള്ളത്തില്‍ കളിയ്ക്കാന്‍ നല്ല രസം ആയിരുന്നു...
ഇടയ്ക്കൊക്കെ കൊച്ചുകാലുകളില്‍ മുള്ളുകൊള്ളുമ്പോള്‍ അതും ഭയങ്കര സുഖം തന്നെ ആയിരുന്നു !!
പൊട്ടിയ സ്ലേറ്റായിരുന്നത് കൊണ്ട് കൈകാര്യം ചെയ്യാന്‍ ഭയങ്കര എളുപ്പമായിരുന്നു !
ഇതിനൊക്കെ പുറമെ സമയത്തിന് ഫീസു കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് ക്ലാസ്സിനകത്തുള്ള സുഹൃത്തുക്കളെക്കാള്‍ എന്റെ സുഹൃദ് ബന്ധങ്ങല്‍ ഏറെയും ക്ലാസിനു പുറത്തുള്ള കിളികളും മറ്റു പലരും ആയിരുന്നു!അതും ഗുണമായി ..എന്തെന്നാല്‍ അന്നൊക്കെ എന്റെ പ്രായക്കാരില്‍ എനിക്ക് മാത്രമെ ഉച്ചകഞ്ഞിക്കുള്ള ചെറുപയര്‍ പുഴുക്കില്‍ വെള്ളം എത്രവേണം ഉപ്പെത്ര വേണം എന്നൊക്കെ അറിയാമായിരുന്നുള്ളു ........കുട്ടിക്കാലം കളര്‍ഫുള്‍ ആകാന്‍ ഇതില്‍പ്പരം മറ്റെന്തു വേണം ?
കാലിനും കൈകള്‍ക്കും ഒരല്പം നീളം കൂടി എന്നതൊഴിച്ചാല്‍ ഇന്നും ജീവിതം ''കളര്‍ഫുള്‍'' തന്നെ!!അരപ്പട്ടിണിയും മുഴുപ്പട്ടിണിയും പങ്കിടാന്‍ നല്ലൊരു മറുപാതിയും കൂടെ ഉണ്ടെന്നു മാത്രം !!
Posted by അശ്വതി233 6 comments
15.9.08
മഴ ഇല്ലായിരുന്നെങ്കില്‍..
അടുത്ത വര്‍ഷം എനിക്കും ഒരു പെണ്ണ് കെട്ടാമായിരുന്നു!!!!!
(മഴ വരാനായി തവളക്കല്യാണം നടത്തിയ പത്രവാര്‍ത്ത കണ്ട തവള അടുത്ത വര്‍ഷത്തെ ഊഴം തനിക്ക് കിട്ടുമെന്ന പ്രതീക്ഷയില്‍ .........)
കമ്പ്യൂട്ടര്‍ യുഗത്തില്‍ ജീവിക്കുന്ന ഇന്ത്യന്‍ മന്ദബുദ്ധികളെ നോക്കി തവളകള്‍ പോലും ചിരിക്കുന്നുണ്ടാകും!!! .....ഹാ കഷ്ടം
Posted by അശ്വതി233 0 comments
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)









